സല്‍മാന്‍ ഖാനും കത്രീനയും വിവാഹിതരായി..? വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

സല്‍മാന്‍ ഖാനും കത്രീനയും വിവാഹിതരായി..? വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ

ബോളിവുഡില്‍ ഒരു കാലത്ത് തരംഗമായി മാറിയ താരങ്ങളായിരുന്നു സല്‍മാന്‍ ഖാനും കത്രീന കൈഫും. കാരണം ഇരവരുടെയും പ്രണയം അത്രത്തോളം ആരാധകര്‍ ആഘോഷമാക്കിയരുന്നു. എന്നാല്‍ പ്രണയം തകര്‍ന്നതോടെ ഏവര്‍ക്കും വലിയ നിരാശയായിരുന്നു.

മാത്രമല്ല കത്രീനയ്ക്ക് സിനിമകള്‍ കുറയുന്നതായും കണ്ടിരുന്നു. എന്നാല്‍ പിന്നീട് സല്‍മാന്‍ കത്രീനയ്ക്കായി സിനിമകള്‍ നിര്‍മ്മിക്കുന്നതായും ഗോസിപ്പുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സല്‍മാനൊപ്പമുള്ള കത്രീനയുടെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ് ആരാധകര്‍. ഭാരത് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചതോട് കൂടി താരജോഡികള്‍ വീണ്ടും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ച് വരുന്നുണ്ട്.

ഇപ്പോഴിതാ കത്രീന കൈഫിനെ വിവാഹം കഴിക്കുന്ന സല്‍മാന്‍ ഖാന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് കത്രീനയുടെ കഴുത്തില്‍ മാലയിടുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എന്നാലിത് ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആയിരുന്നു.

സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ഭാരത് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുള്ള ദൃശ്യങ്ങളായിരുന്നിത്.

കോസ്റ്റിയൂം ഡിസൈനറായ ആഷ്ലി റെബെല്ലോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ ആണ് തരംഗമായത്. വീഡിയോ വൈറലായാതോടെ ഇരുവരും വിവാഹം കഴിച്ചെന്ന് തരത്തിലുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ആരാധകര്‍ ഇങ്ങനെയൊന്ന് നടന്ന് കാണാന്‍ ആഗ്രഹിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment