സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം സമ്മാനിച്ച് സല്‍മാന്‍; അതിശയിച്ച് യൊഹാന്‍

സര്‍പ്രൈസ് പിറന്നാള്‍ ആഘോഷം സമ്മാനിച്ച് സല്‍മാന്‍; അതിശയിച്ച് യൊഹാന്‍

സെലിബ്രിറ്റികള്‍ പിറന്നാള്‍ ആഘോഷിക്കുന്നത് എപ്പോഴും ആരാധകര്‍ക്ക് കാണാനും ആസ്വദിക്കാനും താല്‍പര്യം കൂടുതലായിരിക്കും. അത്തരത്തില്‍ ഒരു പിറന്നാളാഘോഷമാണ് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റം വക ഉണ്ടായത്.

സല്ലുവിനെ ചുറ്റിപ്പറ്റിയുള്ള ഏത് തരം വാര്‍ത്തയ്ക്കും വായനക്കാര്‍ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ സല്‍മാനെ കുറിച്ച് പങ്കുവയ്ക്കുന്ന വീഡിയോകളും അത്ര തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

ഇപ്പോഴിതാ അനുജന്‍ സൊഹൈല്‍ ഖാന്റെ മകനുമൊത്തുള്ള സല്‍മാന്റെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. സൊഹൈല്‍ ഖാന്റെ മകന്‍ യൊഹാന്റെ എട്ടാം പിറന്നാളാഘോഷമാണ് സല്‍മാന്‍ അടിപൊളിയാക്കിയത്. യൊഹാനുമൊത്തുള്ള നിമിഷങ്ങള്‍ സല്‍മാന്‍ തന്നെയാണ് പങ്കുവച്ചത്.

ബീന്‍ ബാഗില്‍ നിന്ന് പറന്നുവന്ന യൊഹാനെ സ്‌നേഹത്തോടെ കൈപ്പിടിയില്‍ ഒതുക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. അച്ഛന് നിന്റെ പുറകുവശവും എനിക്ക് നിന്റെ മുന്‍വശവും കിട്ടിയെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ സല്‍മാന്‍ പങ്കുവച്ചിരിക്കുന്നത് മാത്രമല്ല അധികദൂരത്തേക്ക് പറക്കരുതെന്ന് ഉപദേശിക്കുന്ന സല്‍മാന്‍ ജന്മദിനാശംസ നേരാനും മറന്നില്ല.

ഇരുപത് ലക്ഷത്തോളം പേരാണ് ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ ഇതിനോടകം കണ്ടത്. കുട്ടികള്‍ എന്നും സല്ലുവിന് ഒരു വീക്ക്‌നെസ്സ് തന്നെയാണ്. അതുകൊണ്ട് അത്തരത്തിലുള്ള അവസരങ്ങളൊന്നും താരം നഷ്ടപ്പെടുത്താറില്ല. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment