സല്‍മാന്‍ ഖാന്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നിലെ കാരണം അവിശ്വസനീയം!

സല്‍മാന്‍ ഖാന്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നിലെ കാരണം അവിശ്വസനീയം!

ബോളിവുഡ് താരം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിച്ച ‘ഭാരത്’ ചിത്രം ഇന്ന് പുറത്തിറങ്ങി. ഈദ് ആഘോഷിക്കുന്ന ഈ സന്തോഷ വേളയില്‍ ഭാരതിന്റെ റിലീസ് ഇരട്ടിമധുരമാണ് ആരാധകര്‍ക്ക് നല്‍കുന്നത്.

കഴിഞ്ഞ രാത്രി സല്‍മാന്‍ ഖാന്‍ തന്റെ സുഹൃത്തുക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമൊപ്പം പ്രദര്‍ശനത്തിനെത്തിയിരുന്നു. അവിടെയാകെ മുഴങ്ങിയിരുന്നത് സല്‍മാന്റെ പേരായിരുന്നു. ആഘോഷത്തിന്റെ സമയമായിരുന്നു കഴിഞ്ഞ പാര്‍ട്ടി. എന്നാല്‍ ആ സന്തോഷവേളയില്‍ ആള്‍ക്കൂട്ടത്തിനിടെ സല്‍മാന്‍ കോപാകുലനാകുകയും അംഗരക്ഷകനെ തല്ലുകയും ചെയ്തത് ഏവരെയും ഞെട്ടിച്ചിരുന്നു.

ആ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ അംഗരക്ഷകനെ തല്ലിയതിന് പിന്നില്‍ കാരണമുണ്ടെന്നാണ് സല്‍മാന്‍ പറയുന്നത്. തന്റെ കുഞ്ഞ് ആരാധകനോട് മോശമായി പെരുമാറിയതിനാണ് താരം അംഗരക്ഷകനെ തല്ലിയത്. കുട്ടികള്‍ സല്‍മാന് എന്നും ഒരു വീക്ക്‌നെസ്സ് ആയിരുന്നു.

കുട്ടികളെ ധാരാളമായി ഇഷ്ടപ്പെടുന്ന താരത്തിന് കുഞ്ഞുങ്ങളോട് അപമര്യാദയായി പെരുമാറുന്നത് ഒരിക്കലും സഹിക്കാനാവാത്ത കാര്യമാണ്. കുട്ടി ആരാധകരോട് സല്‍മാന് ഒരു രീതിയിലും ബുദ്ധിമുട്ടുകള്‍ തോന്നാറില്ല. ‘ഭാരത’ ് ചിത്രം ബോക്‌സ് ഓഫീസ് കളക്ഷന്‍ എത്ര വാരിക്കൂട്ടുമെന്ന് പ്രവചിക്കാന്‍ കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment