മുന്‍ കാമുകിയ്ക്ക് കിടിലന്‍ പിറന്നാള്‍ പാര്‍ട്ടിയൊരുക്കി സല്ലു ഭായ്

മുന്‍ കാമുകിയ്ക്ക് കിടിലന്‍ പിറന്നാള്‍ പാര്‍ട്ടിയൊരുക്കി സല്ലു ഭായ്

സല്‍മാന്‍ ഖാന്‍ എന്നും ബോളിവുഡില്‍ ഒരു ചൂടേറിയ വാര്‍ത്തയാണ്. അത്തരത്തില്‍ താരത്തിന്റെ പ്രണയ കഥയും ഏവര്‍ക്കും വലിയ ഹരമായിരുന്നു.

അത്തരത്തില്‍ വന്‍ ശ്രദ്ധ നേടിയ വാര്‍ത്തായായിരുന്നു നടി സംഗീത ബിജ്‌ലാനിയുമായുള്ള താരത്തിന്റെ പ്രണയബന്ധം. 10 വര്‍ഷം നീണ്ടു നിന്നു ഇവരുടെ പ്രണയം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

എന്നാല്‍ പിന്നീട് ഇവരുടെ വേര്‍പിരിയല്‍ വലിയ ആഘാതമായിരുന്നു ആരാധകര്‍ക്ക്. തുടര്‍ന്ന് ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീനെ വിവാഹം കഴിക്കുകയായിരുന്നു സംഗീത. എന്നാല്‍ 2010ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു.

എന്നാലിപ്പോള്‍ സോഷ്യല്‍ വൈറലാകുന്നത് സല്‍മാന്റെ പഴയ കാമുകി സംഗീതയുടെ 54-ാം പിറന്നാള്‍ ആയിരുന്നു. ആഘോഷങ്ങള്‍ ഒരുക്കിയതോ മുന്‍കാമുകന്‍ സല്‍മാന്‍ ഖാനും. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സല്‍മാന്റെ ഇപ്പോഴത്തെ കാമുകി ലൂലിയ വാന്റൂറും നടനും കൊറിയോഗ്രാഫറുമായ പ്രഭുദേവയും ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഉണ്ടായിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment