സാമന്ത രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റൂ തുറന്ന്കാണിക്കുന്നു; പിന്നാലെ അര്‍ത്ഥവും താരം വെളിപ്പെടുത്തുന്നു

സാമന്ത രഹസ്യമായി സൂക്ഷിച്ച തന്റെ ടാറ്റൂ തുറന്ന്കാണിക്കുന്നു; പിന്നാലെ അര്‍ത്ഥവും താരം വെളിപ്പെടുത്തുന്നു

ടാറ്റൂ ഇഷ്ടപ്പെടാത്തവരായിട്ട് ആരുമുണ്ടാവില്ല.അത്തരത്തില്‍ ടാറ്റൂകളെ ഇഷ്ടപ്പെടുന്ന നടിയാണ് സാമന്ത അക്കിനേനി. അതുകൊണ്ട് തന്നെ താരം തന്റെ ശരീരത്തില്‍ പച്ച കുത്തുകയും അവയില്‍ ഓരോന്നും ഓരോ അര്‍ത്ഥം നല്‍കുന്നുവെന്നും താരം പറയുന്നു.

എന്നാല്‍ ഇപ്പോള്‍ അത് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വെളിപ്പെടുത്തുകയാണ് സാമന്ത. ഇതുവരെയും ആരും കാണാതെ സൂക്ഷിച്ച ടാറ്റൂവാണ് ഇപ്പോള്‍ താരം പുറത്ത് കാണിക്കുന്നത്.

ഭര്‍ത്താവ് നാഗചൈതന്യയുടെ പേര് കുത്തിയ ടാറ്റുവാണ് നടി ഫോട്ടോഷൂട്ടില്‍ വെളിപ്പെടുത്തിയത്. ‘എന്റെ ജീവിതം ആഘോഷിക്കുന്നു.

ഇതുവരെ രഹസ്യമായി സൂക്ഷിച്ച ടാറ്റു ഞാന്‍ തുറന്നുകാണിക്കുന്നു. എന്റെ ഭര്‍ത്താവ് ആണ് എന്റെ ലോകം.’ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നടി കുറിച്ചു. നടിയുടെ കഴുത്തിനു പുറകിലായി മറ്റൊരു ടാറ്റുവും കാണാം.

യൈഎംസി എന്നാണ് എഴുത്ത്. ‘യേ മായ ചേസവേ’ ( യു ആര്‍ മൈന്‍ ചായ്) എന്നാണ് അത് വായിക്കുന്നത്. നാഗചൈതന്യയുടെ വിളിപ്പേരാണ് ചായ്. അതേസമയം താരത്തിന്റെ ‘ഓ ബേബി’ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ നേടുകയാണ്. ഫാന്റസി-കോമഡി ചിത്രം മൂന്ന് ദിവസം കൊണ്ട് ലോകം 17 കോടി രൂപ നേടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment