ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി സാമന്ത

ഗര്‍ഭിണിയാണെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടി സാമന്ത

സിനിമയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യയും. ആരാധകര്‍ക്ക് ഇവരുടെ സ്വകാര്യ വിവരങ്ങള്‍ അറിയാന്‍ എപ്പോഴും താല്‍പര്യമായിരിക്കും. മാത്രമല്ല താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.

എന്നാല്‍ ഇപ്പോള്‍ സാമന്ത ഒരു വാര്‍ത്തയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുയാണ്. താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്‌ക്കെതിരെയാണ് സാമന്ത എത്തിയിരിക്കുന്നത്.

സാമന്ത ഗര്‍ഭിണിയോ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോടാണ് താരം പ്രതികരിച്ചിരിക്കുന്നത്. ആണോ, എപ്പോഴാണ് നിങ്ങള്‍ക്ക് അത് മനസിലായത്, ഞങ്ങളോടും കൂടി പറയൂ എന്നാണ് സാമന്ത കുറിച്ചത്. ശിവ നിര്‍വാണയുടെ മജിലിയിലാണ് ഇരുവരും അവസാനമായി അഭിനയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment