ശമ്പളപരിഷ്കരണം വേണമെന്നാവശ്യപ്പെട്ടു സർക്കാർ ഡോക്ടർമാർ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ശമ്പളപരിഷ്‌കരണം വേണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 27-ാം തീയതി മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റിവച്ചു. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നും ചര്‍ച്ച നടത്താമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ നല്‍കിയ ഉറപ്പിന്മേലാണ് സമരം മാറ്റിവച്ചത്.

നവംബര്‍ 20-ന് ഇതേ ആവശ്യമുന്നയിച്ച്‌ നടത്തിയ രണ്ട് മണിക്കൂര്‍ സൂചനാ സമരത്തില്‍ നിരവധി സാധാരണക്കാരായ രോഗികളാണ് വലഞ്ഞത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് പോകുമെന്നു ഡോക്ടര്‍മാരുടെ സംഘടനകള്‍ അറിയിച്ചു. 2006-ലാണ് അവസാനമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകര്‍ക്ക് ശമ്പള പരിഷ്‌കരണം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*