സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസ്; 4 പ്രതികളെ കോടതി വെറുതെ വിട്ടു

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസ്; 4 പ്രതികളെ കോടതി വെറുതെ വിട്ടു

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിലെ നാല് പ്രതികളെ കോടതി കുറ്റവിമുക്തരാക്കി. സ്വാമി അസീമാനന്ദയടക്കമുള്ളവരെയാണ് എന്‍ഐഎ കോടതി വെറുതെ വിട്ടത്.

ഗൂഢാലോചന ഉള്‍പ്പടെ ഇവര്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തത് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി.

2007 ഫെബ്രുവരി 18നാണ് ഹരിയാനയിലെ പാനിപ്പത്തിനടുത്ത് ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. ദില്ലിയില്‍ നിന്ന് പാകിസ്താനിലെ ലാഹോറിലേക്ക് പോകുന്ന തീവണ്ടിയ്ല്‍ നടന്ന സ്‌ഫോടനത്തില്‍ എഴുപതോളം പേരാണ് കൊല്ലപ്പെട്ടത്.

എട്ട് പാകിസ്താനികള്‍ ഉള്‍പ്പെടെ 299 സാക്ഷികളാണ് കേസിലുണ്ടായത്. വിചാരണയില്‍ പരസ്പരവിരുദ്ധമായി മൊഴി നല്‍കിയതിന് ഇന്ദര്‍സിങ് മല്‍വിയ എന്നയാളെ സാക്ഷിപ്പട്ടികയില്‍നിന്ന്് ഒഴിവാക്കിയെന്ന് എന്‍ഐഎ അഭിഭാഷകന്‍ രാജന്‍ മല്‍ഹോത്ര പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment