നിറവയറില്‍ ഒമ്പതാം മാസത്തില്‍ വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി സമീറ; വൈറലായി ചിത്രങ്ങള്‍

നിറവയറില്‍ ഒമ്പതാം മാസത്തില്‍ വെള്ളത്തിനടിയിലെ ഫോട്ടോഷൂട്ടുമായി സമീറ; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ നടി സമീറ റെഡ്ഡി തന്റെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. താരത്തിന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ വൈറലായിരുന്നു.

ഇപ്പോള്‍ ഗര്‍ഭകാലത്തിന്റെ ഒന്‍പതാം മാസത്തിലുള്ള താരത്തിന്റെ സ്വിമ്മിങ് പൂളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നുത്. അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിച്ചിരിക്കുകയാണ്.

നിറവയറുമായി ബിക്കിനിയിലുള്ള താരത്തിന്റെ അണ്ടര്‍ വാട്ടര്‍ ഷൂട്ട് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. ‘എന്റെ ഒമ്പതാം മാസത്തിലെ വയറിന്റെ സൗന്ദര്യം എനിക്ക് ആഘോഷിക്കണം. ഏറ്റവും ദുര്‍ബലമായ, ക്ഷീണിച്ച, ഭയന്ന, ഉത്തേജിപ്പിക്കുന്ന സമയം.

അതേപോലെ ഏറ്റവും മനോഹരവുമായ സമയം. ഇത് നിങ്ങളുമായ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കറിയാം ഇതിന്റെ പോസിറ്റീവിറ്റി പ്രതിധ്വനിക്കുമെന്ന്… കാരണം നമ്മളെല്ലാം ജീവിതത്തിലെ ഓരോ ഘട്ടത്തിലാണ്..

ജീവിതത്തിലെ ഈ വ്യത്യസ്ത ഘട്ടങ്ങളേയും അപൂര്‍വമായ ശരീരത്തെയും നമ്മള്‍ നമ്മളെത്തന്നെ സ്നേഹിക്കുകയും അംഗീകരിക്കുകയും വേണം’. ചിത്രം പങ്കുവച്ചുകൊണ്ട് സമീറ കുറിച്ചു.. ഫോട്ടോഷോപ്പ് ചെയ്യാത്ത, എഡിറ്റ് ചെയ്യാത്ത മേക്കപ്പ് ഇല്ലാത്ത ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ഗര്‍ഭകാലം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും താരം നേരത്തെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ട് തന്നെ അധിക്ഷേപിച്ചവര്‍ക്ക് അവര്‍ മറുപടിയും നല്‍കിയിരുന്നു.

2014ലാണ് സമീറയും വ്യവസായിയായ അക്ഷയ്യും വിവാഹിതരാവുന്നത്. 2015 ലാണ് ഇരുവര്‍ക്കും മകന്‍ ജനിച്ചത്. മൂത്ത മകന്‍ അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ തനിക്ക് ഒരു അമ്മക്കുട്ടി വേണമെന്നാണ് ആഗ്രഹമെന്നും ഒരു കുഞ്ഞു മേഘ്നയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും സമീറ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്തായാലും താരത്തിന്റെ ചിത്രങ്ങള്‍ക്ക് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*