ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്
ഡി വൈ എസ്പിയുടെ അധികാര ധാര്‍ഷ്ട്യം ഇല്ലാതാക്കിയത് ഈ പിഞ്ച് കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ് Neyyattinkara Sanal kumar family
Neyyattinkara Sanal kumar family പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍ പതിവ് അന്തിസേവയ്ക്ക് എത്തിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിയുടെ ക്രൂരതയ്ക്ക് ഇരയായത് സാധാരണ കുടുംബത്തിലെ നെടുംതൂണായ യുവാവ്. നെയ്യാറ്റിന്‍കര കൊടുങ്ങാവിള കാവുവിളയില്‍ സനല്‍ലാണ് ഇയാളുടെ കൊടുംക്രൂരത്ക്ക് ഇരയായി ജീവന്‍ ബാലിയര്‍പ്പിക്കേണ്ടി വന്നത്.
അഞ്ച് വയസ്സിന് താഴെ പ്രായമുള്ള അലന്‍,ആല്‍ബിന്‍ എന്നീ രണ്ട് കുട്ടികളാണ് സനല്കുമാറിനുള്ളത്. ഇലക്റ്റ്രിഷന്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. വീട്ടില്‍ ആളുകള്‍ കൂടുന്നതും വരുന്നതും പോകുന്നതും എന്തിനെന്നറിയാതെ പകച്ചിരിക്കുന്ന ഈ കുട്ടികളെ കാണുമ്പോള്‍ പരിസരവാസികള്‍ക്ക് സങ്കടം അടക്കാനാവുന്നില്ല.
നാട്ടില്‍ ഒരു പ്രശ്നങ്ങള്‍ക്കും പോകാതെ തന്‍റെ ജോലിയും കുടുംബവും മാത്രം നോക്കി ഒതുങ്ങി ജീവിക്കുകയായിരുന്നു സനല്‍. സ്വപ്രയത്നത്താല്‍ ജീവിതം കെട്ടിപ്പടുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അഞ്ച് പേരടങ്ങുന്ന കുടുംബത്തിന്‍റെ ആശ്രയമായിരുന്ന സനല്‍. ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ സന്തുഷ്ട്ടരായി കഴിഞ്ഞിരുന്ന കുടുംബത്തിനെ തോരാ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ഈ സംഭവം.
അതേസമയം പ്രതിയായ ഡി വൈ എസ് പിയെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇയാളെ അറസ്റ്റ് ചെയ്യേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സനലിന്റെ മൃതദേഹവുമായി ബാലരാമപുരം നെയ്യാറ്റിന്‍കര ദേശീയപാത നാല് മണിക്കൂറോളം ഉപരോധിച്ചിരിന്നു. നാട്ടുകാര്‍ക്ക് ആര്‍ ഡി ഓ നല്‍കിയ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
Leave a Reply