Neyyattinkara Murder l Crime branch Investigation l നീതി തേടി സനലിന്റെ ഭാര്യ വിജി ഉപവാസം ആരംഭിച്ചു
നീതി തേടി സനലിന്റെ ഭാര്യ വിജി ഉപവാസം ആരംഭിച്ചു; ഡി വൈ എസ് പി സനലിനെ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് Neyyattinkara Murder l Crime branch Investigation
Neyyattinkara Murder l Crime branch Investigation l നീതി തേടി സനലിന്റെ ഭാര്യ വിജി ഉപവാസം ആരംഭിച്ചു തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സനൽ കുമാര്‍ കൊല്ലപ്പെട്ട സംഭവത്തിൽ സനലിന്റെ ഭാര്യ വിജി നീതിതേടി ഉപവാസ സമരം ആരംഭിച്ചു. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് ഉപവാസ സമരം. സനൽ കൊല്ലപ്പെട്ട സ്ഥലത്താണ് ഉപവാസ സമരം നടത്തുന്നത്. വിജിയും കുടുംബാംഗങ്ങളും ഉപവാസത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഒളിവില്‍ പോയ ഡി വൈ എസ് പിയേയും സുഹൃത്ത് ബിനുവിനേയും പത്ത് ദിവസങ്ങളായിട്ടും ഇതുവരെ പിടികൂടാനായിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് കേന്ദ്രീകരിച്ചാണിപ്പോൾ അന്വേഷണം നടക്കുന്നത് . കേസില്‍ അറസ്റ്റിലായ ബിനുവിന്‍റെ മകന്‍ അനൂപ് കൃഷ്ണ ലോഡ്ജ് മാനേജര്‍ സതീഷ് എന്നിവരെ റിമാണ്ട് ചെയ്തു. ഇവരെ രക്ഷപെടാന്‍ സഹായിച്ച കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അതേസമയം സനല്‍ കുമാറിനെ ഡി വൈ എസ് പി ഹരികുമാര്‍ മനപ്പൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. സനലിനെ ചെകിടത്ത് അടിച്ച് വാഹനത്തിന് മുന്നിലേക്ക് തള്ളിയിടുകയായിരുന്നു. കൊലപാതകം കൂടാതെ തെളിവ് നശിപ്പിക്കല്‍ ഗൂഡാലോചന തുടങ്ങി കടുത്ത വകുപ്പുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. ഹരികുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
Leave a Reply