CBI enquiry sanal murder case l സനല്‍കുമാര്‍ കൊലകേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മ; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ വിജി ഹൈക്കോടതിയിലേക്ക്
സനല്‍കുമാര്‍ കൊലകേസ് അട്ടിമറിക്കാന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടായ്മ; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു ഭാര്യ വിജി ഹൈക്കോടതിയിലേക്ക് CBI enquiry sanal murder case
CBI enquiry sanal murder case തിരുവനന്തപുരം: സനല്കുമാറിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന കേസിലെ പ്രതിയായ മുന്‍ നെയ്യാറ്റിന്‍കര ഡി വൈ എസ് പി ഹരികുമാറിനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ എവിടെയാണെന്ന ഒരു വിവരവും അന്വഷണ സംഘത്തിനില്ല.എന്നാല്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നത് രാഷ്ട്രീയ സഹായം കൊണ്ടാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
സംഭവം നടന്നു ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയായ ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധത്തിലാണ് സനലിന്റെ കുടുംബവും നാട്ടുകാരും. കേസ് അട്ടിമറിക്കാന്‍ തുടക്കത്തിലേ നീക്കം നടന്നതായി കുടുംബം ആരോപിച്ചു. സനല്‍കുമാര്‍ മദ്യപിച്ച് വരുത്തിവെച്ച സ്വാഭാവിക അപകടമാക്കി വരുത്തി തീര്‍ക്കാന്‍ നെയ്യാറ്റിന്‍കര എസ് ഐ സന്തോഷും പോലീസുകാരും ശ്രമിച്ചതായും കുടുംബം ആരോപിച്ചു.
കേസ് അട്ടിമറിക്കാന്‍ ഡി വൈ എസ് പിയും നെയ്യാറ്റിന്‍കര എസ് ഐയും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് മെഡിക്കല്‍ കോളേജില്‍ പോലീസ് ഡോക്ടര്‍ക്ക് നല്‍കിയ വിവരം. സനല്‍കുമാര്‍ ‘റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നു’ നെയ്യാറ്റിന്‍കരയില്‍ നിന്നെത്തിയ പോലീസുകാര്‍ ഡോക്ടറോട് പറഞ്ഞിരുന്നത്.
ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കേസ് സംസ്ഥാന പോലീസ് അന്വേഷണം ശരിയായ ദിശയില്‍ നടക്കുമെന്ന വിശ്വാസം സനലിന്റെ കുടുംബത്തിന് നഷ്ട്ടപ്പെട്ടു. ഇപ്പോഴുള്ള ക്രൈംബ്രാഞ്ച് സംഘത്തെയും വിശ്വാസമില്ല. അട്ടിമറി നീക്കം മുന്നില്‍ കണ്ടു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു സനലിന്റെ ഭാര്യ വിജി നാളെ ഹൈക്കോടതിയെ സമീപിക്കും.
Leave a Reply