Sandeepananda Giri Attacked l ആശ്രമത്തിന് നേരെ ആക്രമണം
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം ; പന്തളം രാജ കുടുംബവും തന്ത്രിയും ശ്രീധരന്‍ പിള്ളയും പ്രതികളെന്ന് സന്ദീപാനന്ദ Latest Kerala News l Sandeepananda Giri
Latest Kerala News l Sandeepananda Giri സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. ശബരിമല സ്ത്രീ വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അഗ്നിക്കിരയായി. പി കെ ഷിബു എന്ന പേരെഴുതിയ റീത്തും ആശ്രമത്തിന് മുന്നില്‍ വെച്ചാണ് ആക്രമികള്‍ മടങ്ങിയത്.
മുഖ്യമന്ത്രിക്ക് മറുപടിയുമായി പന്തളം രാജകുടുംബം
പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് രണ്ട് കാറുകളില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സന്ദീപനന്ദ ഗിരി പറയുന്നത്. കാറുകള്‍ കത്തുന്നത് കണ്ട് ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും തീയാണയ്ക്കനായില്ല. വിവരമാരിയിച്ചതനുസരിച്ച് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയാണയ്ച്ചത്.
ആക്രമണത്തിന് പിന്നില്‍ പന്തളം രാജ കുടുംബവും താഴമണ്‍ തന്ത്രി കുടുംബവും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍ പിള്ളയുമാണെന്ന് സന്ദീപാനന്ദ ഗിരി ആരോപിച്ചു. തനിക്ക് നേരെയുള്ള വധശ്രമം ആണ് നടന്നതെന്ന് സന്ദീപാനന്ദ ഗിരി പോലീസിന് മൊഴി നല്‍കി. ആക്രമത്തില്‍ ബി ജെ പിയ്ക്ക് ബന്ധമില്ലെന്ന് നേതൃത്വം അറിയിച്ചു. ആശ്രമത്തിലെ സി സി ടി വി പ്രവര്‍ത്തിക്കാതിരുന്നതില്‍ സംശയം ഉണ്ടെന്നും നേതൃത്വം അറിയിച്ചു.
Leave a Reply
You must be logged in to post a comment.