Sandeepananda Giri Attack Case l ഒരാള്‍ കസ്റ്റഡിയില്‍
സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണകേസില്‍ ഒരാള്‍ കസ്റ്റഡിയില്‍ Sandeepananda Giri Attack Case
Sandeepananda Giri Attack Case സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ആക്രമിച്ച കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ആശ്രമത്തിലെ മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മോഹനനെയാണ് ചോദ്യം ചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ മറ്റ് തെളിവുകള്‍ കിട്ടാത്ത സാഹചര്യത്തിലാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
കാവ്യയ്ക്കും കുഞ്ഞിനുമൊപ്പം പിറന്നാളാഘോഷിച്ച് ദിലീപ്! അച്ഛനെക്കാണാന്‍ മീനൂട്ടി എത്തിയില്ലേ?
സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെ ഇന്ന് പുലര്‍ച്ചെ ആക്രമണം നടന്നിരുന്നു. ശബരിമല സ്ത്രീ വിഷയത്തില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ആശ്രമത്തിലുണ്ടായിരുന്ന രണ്ട് കാറുകളും ഒരു സ്കൂട്ടറും അഗ്നിക്കിരയായി. പി കെ ഷിബു എന്ന പേരെഴുതിയ റീത്തും ആശ്രമത്തിന് മുന്നില്‍ വെച്ചാണ് ആക്രമികള്‍ മടങ്ങിയത്.
Leave a Reply