തരംതാണ പ്രവര്‍ത്തിയാണ് ഇരുകൂട്ടരും ചെയ്യുന്നത്, ഇനിയെങ്കിലും അവസാനിപ്പിക്കൂ; പ്രതികരിച്ച് സാനിയ മിര്‍സ

തരംതാണ പ്രവര്‍ത്തിയാണ് ഇരുകൂട്ടരും ചെയ്യുന്നത്, ഇനിയെങ്കിലും അവസാനിപ്പിക്കൂ; പ്രതികരിച്ച് സാനിയ മിര്‍സ

ടിവി പരസ്യങ്ങള്‍ പോലും പരസ്പരം പരിഹസിച്ച് കൊണ്ട് വന്നതോടെ ഏറ്റവും മോശം രീതിയിലേക്ക് മത്സരം പോയിരിക്കുകയാണ്. ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ.

രണ്ട് രാജ്യങ്ങളിലെയും ടിവി ചാനലുകള്‍ ചെയ്യുന്നത് തരംതാണ കാര്യങ്ങളാണെന്ന് സാനിയ പറയുന്നു. എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം പാകിസ്താന്‍ ടീം ഇന്ത്യക്കെതിരെ വ്യത്യസ്തമായ തരത്തില്‍ ആഹ്ലാദപ്രകടനം നടത്തുമെന്ന വാര്‍ത്തകള്‍ വരെ നേരത്തെ വന്നിരുന്നു.

ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ തന്നെ ഈ പരസ്യ നാടകങ്ങള്‍ അവസാനിപ്പിക്കണം. രണ്ട് രാജ്യങ്ങളിലെയും ചാനലുകള്‍ തറനിലവാരത്തിലുള്ള പരസ്യങ്ങളാണ് പ്രകോപനത്തിനായി ഇറക്കുന്നത്. മത്സരത്തിന്റെ ചൂട് വര്‍ധിപ്പിക്കുന്നതിന് ഇത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യരുത്. മത്സരം ക്രിക്കറ്റിനെ പ്രേമിക്കുന്ന എല്ലാവരും കാണും.

വെറും ക്രിക്കറ്റ് മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഇവര്‍ക്ക് മനസ്സിലാവുന്നില്ലേ. അങ്ങനയല്ലെങ്കില്‍ നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു സാനിയയുടെ പ്രതികരണം. പാകിസ്താനിലെ ജാസ് ടിവി ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനുമായി സാമ്യമുള്ള ഒരാളെ പരസ്യത്തില്‍ കൊണ്ടുവന്ന് ഇന്ത്യയെ പരിഹസിച്ചിരുന്നു.

നിങ്ങളെ വിട്ടയക്കാം, പക്ഷേ കപ്പ് ഞങ്ങള്‍ക്കുള്ളതാണ്, എന്നാണ് പരസ്യത്തില്‍ പറയുന്നത്. നേരത്തെ അഭിനന്ദനെ പാകിസ്താന്‍ 60 മണിക്കൂറോളം തടവില്‍ വെച്ച ശേഷം ഇന്ത്യക്ക് കൈമാറിയിരുന്നു. ഇതിന് ശേഷവും ഇന്ത്യയും പാകിസ്താനും തമ്മില്‍ നല്ല ബന്ധത്തില്‍ അല്ല തുടരുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളുടെയും ക്രിക്കറ്റ് ടീമുകള്‍ ആദ്യമായിട്ടാണ് ഏറ്റുമുട്ടുന്നത്.

പാകിസ്താനിലെ ടിവി ചാനലിന് മറുപടിയുമായി സ്റ്റാര്‍ സ്പോര്‍ട്സാണ് രംഗത്തെത്തിയത്. സ്റ്റാര്‍ ഇറക്കിയ പരസ്യത്തില്‍ പാകിസ്താന്റെ പിതാവ് ഇന്ത്യയാണെന്ന ഓര്‍മപ്പെടുത്തലാണ് ഉള്ളത്. പാകിസ്താനെയും ബംഗ്ലാദേശിനെയും സൂചിപ്പിക്കുന്ന തരത്തില്‍ രണ്ടുപേരെ പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യയുടെ ആധിപത്യം സൂചിപ്പിച്ചുള്ള പരസ്യമായിരുന്നു സ്റ്റാര്‍ പുറത്തിറക്കിയത്. ഈ രണ്ട് പരസ്യങ്ങളുമാണ് നാണക്കേടുണ്ടാക്കിയെന്ന് സാനിയ വിമര്‍ശിച്ചിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത പോരാട്ടം പാകിസ്താനെതിരെയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment