പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സാനിയ മിര്‍സ; വിമര്‍ശനവുമായി ആരാധകര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് സാനിയ മിര്‍സ; വിമര്‍ശനവുമായി ആരാധകര്‍

പാകിസ്ഥാന്‍ ക്രിക്കറ്റ് പടയെ അഭിനന്ദിച്ച് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഏകിദിന ക്രിക്കറ്റില്‍ തുടര്‍ച്ചയായി 12 പരാജയങ്ങള്‍ക്ക് ശേഷം കരുത്തരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് പാകിസ്ഥാന്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ചത്.

ഈ പ്രകടനത്തിന് ടീമിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നെങ്കിലും പാക് പടയെ അഭിനന്ദിച്ച സാനിയ മിര്‍സയുടെ ട്വീറ്റിനെതിരെ ഒരു കൂട്ടം ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

പാക് ടീമിന് അഭിനന്ദനങ്ങള്‍. എപ്പോഴത്തെയും പോലം അപ്രതീക്ഷിതമായി തന്നെ അവര്‍ തിരിച്ച് വന്നിരുന്നുവെന്നാണ് സാനിയയുടെ ട്വീറ്റ്. സാനിയയുടെ ഭര്‍ത്താവ് ഷുഐബ് മാലിക്കും പാക് ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരെ മാലികും കളിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment