കാമുകന്റെ വിയോഗത്തില്‍ സ്മരണകള്‍ പങ്കുവെച്ച് താരപുത്രി
കാമുകന്റെ വിയോഗത്തില്‍ സ്മരണകള്‍ പങ്കുവെച്ച് താരപുത്രി
കാമുകന്റെ നഷ്ടത്തില്‍ ഹൃദയം തകര്‍ന്ന് സഞ്ജയ് ദത്തിന്റെ മകള്‍ തൃഷാല. ഇന്‍സ്റ്റാഗ്രാമിലാണ് തൃഷാല ഇതെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. ജൂലൈ 2 നായിരുന്നു മരണം.
കാമുകന്റെ പേരോ മരണ കാരണമോ തൃഷാല വെളിപ്പെടുത്തിയിട്ടില്ല. സുഹൃത്തിന്റെ വിയോഗത്തില്‍ മനംനൊന്തായിരുന്നു തൃഷാലയുടെ കുറിപ്പ്.
സുഹൃത്തിന്റെ പേര് പരാമര്‍ശിച്ചില്ലെങ്കിലും അയാള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ തൃഷാല പങ്കുവച്ചിട്ടുണ്ട്. ”എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്” എന്നാണ് തൃഷാലയുടെ കുറിപ്പ് തുടങ്ങുന്നത്.
സുഹൃത്തിനൊപ്പമുള്ള ഓര്‍മ്മകള്‍ കുറിക്കുകയാണ് തൃഷാല.’നന്ദി, എന്നെ സ്നേഹിച്ചതിന്, എന്നെ സംരക്ഷിച്ചതിന്, എന്നോടുള്ള കരുതലിന്. എന്റെ ജീവിതത്തില്‍ എന്നുണ്ടായിരുന്നതിലും ഏറ്റവുമധികം എന്നെ നീ സന്തോഷവതിയാക്കി.
നിന്നെ കാണാന്‍ സാധിച്ചതിനാലും നിന്റേതാകാന്‍ കഴിഞ്ഞതിനാലും ലോകത്തിലെ തന്നെ ഏറ്റവും ഭാഗ്യവതിയായ പെണ്‍കുട്ടി ഞാനാണ്. നീ എന്നില്‍ അനശ്വരമായി ജീവിക്കും. ഞാന്‍ നിന്നെ പ്രണയിക്കുന്നു. ‘ഐ വില്‍ മിസ് യു’. നമ്മള് വീണ്ടും കണ്ടുമുട്ടുന്നതുവരെ.
എന്നെന്നും നിന്റേത് മാത്രം, നിന്റെ ബെല്ല മിയ. സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. 1987 ലാണ് സഞ്ജയ് ദത്ത് റിച്ചയെ വിവാഹം ചെയ്തത്. 1996 ല്‍ ഇവര്‍ വേര്‍പിരിയുകയും ചെയ്തു. 1989 ലാണ് തൃഷാലയുടെ ജനനം. പിതാവുമായുള്ള തൃഷാലയുടെ ബന്ധം അത്ര സുഖകരമല്ല.
- മട്ടാഞ്ചേരി ജൂത പള്ളിയിലെ ‘ഹനൂക്ക’ എന്ന ആഘോഷം
- മോഷ്ടിച്ച ബൈക്കുമായി രണ്ടുപേർ പിടിയിൽ
- കടയ്ക്കാവൂർ പോക്സോ കേസ്; നിർണ്ണായക തെളിവുകൾ
- മറ്റൂർ സ്വദേശിയെ കുത്തി പരിക്കേൽപിച്ച കേസ്സിലെ പ്രതികളെ അറസ്റ്റു ചെയ്തു
- മാലിന്യ നിർമ്മാർജ്ജനത്തിനായി നൂതന സാങ്കേതിക വിദ്യയുമായി യുവ എൻജിനീയർ
- സൗജന്യ ചികിത്സ
- ക്യാച് ദ റെയിൻ ജില്ലാതല ഉദ്ഘാടനം നടത്തി
- പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
- ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്കുളള സഹായം വര്‍ദ്ധിപ്പിച്ചു
- ആക്രമണം : പ്രതി പിടിയിൽ
Leave a Reply