Sabarimala Police Action l വനിതാ പോലീസ് സന്നിധാനത്ത്
വനിതാ പോലീസ് സന്നിധാനത്ത്; ശബരിമലയിലേക്ക് അയ്യപ്പ ഭക്തരുടെ ഒഴുക്ക് Sabarimala Police Action
Sabarimala Police Action ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നട തുറക്കുന്ന ഇന്ന് വനിതാ പോലീസിനെ സന്നിധാനത്ത് വിന്യസിച്ചു. അമ്പതു വയസ്സിന് മുകളിലുള്ള പതിനഞ്ചു വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് എത്തിച്ചിരിക്കുന്നത്. സ്ത്രീ പ്രതിഷേധക്കാരെ മുന്നില്‍ കണ്ടാണ് പോലീസിന്‍റെ നീക്കം.
എന്നാല്‍ യുവതികള്‍ ആരും തന്നെ ശബരിമലയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് തങ്ങളെ സമീപിച്ചിട്ടില്ലെന്ന് പോലീസും ജില്ലാ ഭരണകൂടവും അറിയിച്ചു. അതേസമയം ആക്റ്റിവിസ്റ്റുകള്‍ക്ക് ശക്തി കാണിക്കാനുള്ള സ്ഥലമായി ശബരിമലയെ മാറ്റാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ മാധ്യമങ്ങളെ ഇതുവരെ സന്നിധാനത്തേക്ക് കടത്തി വിട്ടിട്ടില്ല.
Leave a Reply
You must be logged in to post a comment.