ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്ന യുവാക്കള്‍ക്കായ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

ടിക്ക് ടോക്ക് നിരോധിച്ചതില്‍ വിഷമിക്കുന്ന യുവാക്കള്‍ക്കായ് സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്

ചൈനീസ് ആപ്പായ ടിക്ക് ടോക്ക് ഇന്ത്യയില്‍ നിരോധിച്ച വിവരം കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. എന്നാല്‍ ആപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് യുവതലമുറ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.

ചിലര്‍ ആപ്പ് ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിന്മേലാണ് ടിക്ക് ടോക്കിന് ഇന്ത്യയില്‍ നിരോധനം വന്നത്. അതേസമയം ആരാധകരെ ആശ്വസിപ്പിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.

ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ തന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കാനും അതോടെ ആ വിഷമം പോയിക്കിട്ടുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെടുന്നത്.

സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ,

മക്കളേ….അങ്ങനെ ടിക്-ടോക്ക് ഗൂഗിള്‍ നിരോധിച്ചല്ലോ. ആ ആപ്പ് ചില ആളുകള്‍ അപകടകരമാം വിധം മിസ് യൂസ് ചെയ്തു, അഥവാ ചെയ്യുന്നു. അത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..

എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാന്‍ പലരും ശ്രമിക്കാറില്ല..ഏതായാലും ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍കുന്നവര്‍ എന്റെ പാട്ടുകളും, വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..

(വാല്‍ കഷ്ണം.. പണ്ഡിറ്റിന്റെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്പില്‍ എന്തോന്ന് ടിക് ടോക്ക്.. അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. ) l comment by Santhosh Pandit (പണ്ഡിറ്റില്‍ വിശ്വസിക്കൂ, ചിലപ്പോള്‍ നിങ്ങളും, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*