കുളിരണിഞ്ഞു കിടക്കുന്ന മൂന്നാറിന്റെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍ വെട്ടിലായി

കുളിരണിഞ്ഞു കിടക്കുന്ന മൂന്നാറിന്റെ ചിത്രം പങ്കുവെച്ച് സന്തോഷ് ശിവന്‍ വെട്ടിലായി

തണുത്തുറഞ്ഞ മൂന്നാറിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കുളിരുതേടി നിരവധി സഞ്ചാരികളാണ് മൂന്നാറില്‍ എത്തുന്നത്.

തണുത്തുറഞ്ഞ മൂന്നാറിന്റെ ഒരു ചിത്രം പങ്കുവെക്കവെ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ഒരബദ്ധം പറ്റി.

മൂന്നാറിലേതെന്ന് തെറ്റിദ്ധരിച്ച് മണാലിയിലെ മഞ്ഞുവീഴ്ചയുടെ ചിത്രമാണ് സന്തോഷ് ശിവന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. മൂന്നാര്‍ എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്.

ഇതിനു പിന്നാലെ മറുപടിയുമായി കേരള ടൂറിസം വകുപ്പ് രംഗത്തെത്തി. ”സര്‍, ട്വീറ്റിലെ ഫോട്ടോ മണാലിയില്‍ എടുത്തതാണെന്ന് കരുതുന്നു. മൂന്നാറില്‍ ഇത്രയധികം മഞ്ഞുവീഴ്ച ഉണ്ടായിട്ടില്ല.” മറ്റുപലരും അബദ്ധം ചൂണ്ടിക്കാണിച്ച് രംഗത്തെത്തി.

അതിനിടെ സന്തോഷ് ശിവന്റെ ട്വീറ്റ് ചിലര്‍ ട്രോളാക്കി. ചിത്രത്തില്‍ കെഎല്‍ നമ്പറിലുള്ള വാഹനമുള്ളതിനാലാകാം സന്തോഷ് ശിവന്‍ തെറ്റിദ്ധരിച്ചത് എന്ന് ചിലര്‍ പറയുന്നു.

അബദ്ധം മനസ്സിലായതോടെ ഹിമാചല്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ രസീതോട് കൂടിയ ചിത്രം സന്തോഷ് ശിവന്‍ പിന്നീട് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply