സാൻട്രോയുടെ ബുക്കിംങ് വേഗതകണ്ട് അമ്പരന്ന് ലോകം
നിരത്ത് കീഴടക്കാനെത്തുന്നു പുതു പുത്തൻ സാൻട്രോ . ഏറെനാളുകൾക്ക് ശേഷം തിരികെയെത്തിയ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്‍റെ സാൻട്രോ ബുക്കിങ്ങിൽ അങ്ങനെ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്.
ഇതുവരെയുള്ള വാഹനത്തിന്‍റെ ബുക്കിങ് 57,000 പിന്നിട്ടെന്നാണു പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് . ആവശ്യക്കാരേറിയതോടെ പ്രതിമാസ ഉല്‍പ്പാദനം 8500ല്‍ നിന്നും 10,000 എന്ന നിലയിലേക്ക് ഹ്യുണ്ടായി ഉയര്‍ത്തി.
ഒക്ടോബർ 10 മുതൽ തന്നെ ബുക്കിംഗുകള്‍ ഹ്യുണ്ടേയ് സ്വീകരിച്ചു തുടങ്ങിയിരുന്നു. അവതരണത്തിനു മുമ്പേ 15,000 ബുക്കിങ്ങുകളും സ്വന്തമാക്കിയ സാന്‍ട്രോ അരങ്ങേറ്റം കുറിച്ച് രണ്ടു മാസത്തിനകം തന്നെ രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന ആദ്യ 10 കാറുകളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. 2018 ഒക്ടോബര്‍ 23 -നാണ് പുത്തന്‍ സാന്‍ട്രോ വിപണിയില്‍ എത്തിയത്. അവതരിച്ച് ഒരുമാസം കഴിയുന്നതിന് മുമ്പാണ് 35,000 ബുക്കിംഗ് സാന്‍ട്രോ നേടിയത്.
Leave a Reply
You must be logged in to post a comment.