നടി സാറ ശ്രാവണ്‍ അറസ്റ്റില്‍

നടന്റെ കയ്യിൽ നിന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ മറാഠി നടി സാറ ശ്രാവൺ അറസ്റ്റിൽ. നടൻ സുഭാഷ് യാദവിന്റെ കയ്യിൽ നിന്നാണ് 15 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്. ഈ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ ആളാണ് നടി സാറ ശ്രാവൺ.

സാറയും സുഭാഷുംഒരുമിച്ചെത്തിയ ചിത്രം പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്. തുടർന്ന് നടൻ ഒത്ത് തീർപ്പ് ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു. നടിയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ഈ വീഡിയോ സുഭാഷ് അറിയാതെ നടിയും സംഘവും റെക്കോഡ് ചെയ്യുകയും ചെയ്യുകയായിരുന്നു.
വീഡിയോ പുറത്തു വിടാതിരിക്കാൻ 15 ലക്ഷം രൂപ നൽകണമെന്ന് നടിയും സംഘവും ആവശ്യപ്പെട്ടു. ഇതിനിടെ തട്ടിപ്പ് സംഘത്തിലുളള ഒരാളുടെ കയ്യിൽ നിന്ന് വീഡിയോ പുറത്തു പോകുകയായിരുന്നു. ഇതോടെ നടൻ പോലീസിനെ സമീപിക്കുകയും , നടിയേയും സംഘത്തേയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ നടിയുടെ ജാമ്യപേക്ഷ കോടതി തള്ളി.തുടർന്ന് പോലീസ് കസ്റ്റഡിയിലാണ് നടി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*