ഇറങ്ങുന്നതിനിടെ മെട്രോ ട്രെയ്‌നിന്റെ വാതിലില്‍ സാരി കുടുങ്ങിയ വീട്ടമ്മയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു: ഗുരുതര പരുക്ക്

ഇറങ്ങുന്നതിനിടെ മെട്രോ ട്രെയ്‌നിന്റെ വാതിലില്‍ സാരി കുടുങ്ങിയ വീട്ടമ്മയെ പ്ലാറ്റ്‌ഫോമിലൂടെ വലിച്ചിഴച്ചു: ഗുരുതര പരുക്ക്

സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെ മെട്രോ ട്രെയിനിന്റെ വതിലില്‍ സാരി കുടുങ്ങിയതിനെ തുടര്‍ന്ന് പ്ലാറ്റ് ഫോമില്‍ വീണ വീട്ടമ്മയ്ക്ക് ഗുരുതര പരുക്ക്. മോട്ടിനഗറില്‍ ഇറങ്ങുന്ന സമയത്ത് ഇന്ദ്രലോക് സ്വദേശിനിയായ ഗീതയുടെ സാരി ഡോറില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്.

സ്റ്റേഷനില്‍ ഇറങ്ങുന്ന സമയത്ത് ഗീതയുടെ സാരി ഡോറില്‍ കുടുങ്ങുകയും പ്ലാറ്റ്‌ഫോമിലൂടെ ഗീതയെയും വലിച്ചിഴച്ച് ട്രെയിന്‍ നീങ്ങുകയും ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരില്‍ ഒരാള്‍ എമര്‍ജന്‍സി ബട്ടന്‍ അമര്‍ത്തിയതോടെയാണ് ദുരന്തം ഒഴിവായ്ത.

തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ഗീതയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകളാണ് അപകട വാര്‍ത്ത തന്നെ വിളിച്ച് അറിയിച്ചതെന്ന് ഗീതയുടെ ഭര്‍ത്താവ് ജഗദീഷ് പ്രസാദ് പറഞ്ഞു. ഡല്‍ഹി മെട്രോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും വാര്‍ത്ത ശരിവെച്ചിട്ടുണ്ട്.

ദ്വാരകയെ നോയ്ഡയിലെ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനായ ബ്ലൂലൈനിലാണ് സംഭവം. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടിലെ മെട്രോ സര്‍വീസുകള്‍ താത്കാലികമായി തടസപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply