രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി സരിത എസ് നായര്‍ കോടതിയിലേക്ക്
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ റെക്കോഡ് ഭൂരിപക്ഷം നേടിയുള്ള വിജയത്തിനെതിരെ സരിത എസ് നായര്‍ കോടതിയിലേക്ക്. തന്റെ പത്രിക അമേഠിയില്‍ യാതോരു ബുദ്ധിമുട്ടും ഇല്ലാതെ സ്വീകരിക്കുകയും എന്നാല്‍ വയനാട്ടില്‍ തള്ളുകയും ചെയ്ത നടപടിക്കെതിരെയാണ് സരിത കോടതിയെ സമീപിക്കുന്നത്.
തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യപ്രകാരമാണ് സരിത ഹൈക്കോടതിയില്‍ കേസ് കൊടുക്കുന്നത്. തെരഞ്ഞെടുപ്പ് അന്യായമാണെന്നും രാഹുലിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നുമാണ് സരിതയുടെ ആവശ്യം.
കേരളത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേടിയിരിക്കുന്നത്. 706367 വോട്ട് നേടിയ രാഹുലിന്റെ ഭൂരിപക്ഷം 431770 ആയിരുന്നു. അതേസമയം അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കും സ്മൃതി ഇറാനിക്കുമൊപ്പം മത്സരത്തിനിറങ്ങിയ സരിത എസ് നായര്‍ 569 വോട്ടുകള്‍ നേടി.
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
- കലാസാഗർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ക്ഷണിക്കുന്നു
- വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
- ഡെങ്കിപ്പനി കേസുകൾ കൂടുന്നു, കുട്ടികളിലും?
- കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം എന്ത്… എങ്ങനെ കൊടുക്കാം
- ലോക ഓട്ടിസം ദിനത്തില്‍ അവബോധ സന്ദേശവുമായി ‘പ്രേരണ’ നൃത്താവിഷ്കാരവും, ശില്പശാലയും, സംഗീതവിരുന്നും കൊച്ചിയില്‍ നടക്കും
- ബൈക്കു മോഷണം പ്രതികൾ പിടിയിൽ
- വിവാഹ വാഗ്ദാനം നൽകി പീഡനം: പ്രതി അറസ്റ്റിൽ
- മയക്കു മരുന്നായ MDMA യുമായി യുവാവ് പിടിയിൽ
- അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നമാണ് വിരശല്യം
Leave a Reply