ശശികല ടീച്ചര്‍ പോലീസ് സ്റ്റേഷനില ഉപവസിക്കുന്നു; സ്റ്റേഷന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം
ശശികല ടീച്ചര്‍ പോലീസ് സ്റ്റേഷനില ഉപവസിക്കുന്നു; സ്റ്റേഷന് മുന്നില്‍ ഭക്തരുടെ നാമജപ പ്രതിഷേധം
റാന്നി: പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചര്‍ റാന്നി പോലീസ് സ്റ്റേഷനില്‍ ജലപാനമില്ലാതെ ഉപവസിക്കുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സ്റ്റേഷന് പുറത്തു അയ്യപ്പ ഭക്തര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. ശബരിമല ദര്‍ശനതിനിടെ മരകൂട്ടത്ത് വെച്ച് പോലീസ് തടയുകയും പിന്നീടു ശശികല ടീച്ചറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റ് ചെയ്ത ശശികല ടീച്ചറെ ആദ്യം പമ്പ പോലീസ് സ്റ്റേഷനിലേക്കും പിന്നീട് റാന്നി സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുന്നത്. രാത്രിയില്‍ സന്നിധാനത്തേക്ക് പ്രവേശനം ഇല്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് ശശികല ടീച്ചറെ തടഞ്ഞത്. അതേസമയം അറസ്റ്റിലായ ടീച്ചറെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജലപാനം പോലുമില്ലാതെ ഉപവാസം തുടരുന്ന ശശികല ടീച്ചറുടെ ആരോഗ്യസ്ഥിതി മോശമാവുകയാണ്. വൈദ്യ സഹായം നല്‍കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വെക്കുകയായിരുന്നു. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
Leave a Reply