സൗദിയില്‍ സ്വദേശികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്ക് അംഗീകാരം

സൗദിയില്‍ സ്വദേശികള്‍ക്ക് സ്വയം തൊഴില്‍ പദ്ധതികള്‍ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ക്ക് തൊഴില്‍ മന്ത്രി അംഗീകാരം നല്‍കി. ഇലക്‌ട്രോണിക് പോര്‍ട്ടലിലൂടെയാണ് രജിസ്റ്റട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടത്. നൂറിലധികം തൊഴിലുകള്‍ക്കാണ് തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചത്.

സ്വയം തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന ചട്ടങ്ങള്‍ക്കാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മ്മദ് അല്‍ റാജി അംഗീകാരം നല്‍കിയത്. പാരമ്ബര്യേതര ജോലികളിലൊന്നായി സ്വയം തൊഴിലിനെ പരിഗണിക്കും. ഇത്തരം തൊഴിലുകളെ പ്രോത്സാഹിപ്പിക്കുന്നതും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതും സുസ്ഥിരവും സ്വതന്ത്രവും അനുയോജ്യവുമായ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ആളുകളെ പ്രാപ്തരാക്കുന്നതുമാണ് പുതിയ സ്വയം തൊഴില്‍ ചട്ടങ്ങളെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*