ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരന്‍ പിടിയില്‍

ബാങ്ക് ലോക്കറില്‍നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരന്‍ പിടിയില്‍

ജോലി ചെയ്യുന്ന ബാങ്കില്‍ നിന്ന് 20 ലക്ഷം രൂപയും 2.2 കിലോ സ്വര്‍ണവും കവര്‍ന്ന എസ്ബിഐ ജീവനക്കാരന്‍ അറസ്റ്റില്‍. ആന്ധ്രപ്രദേസിലെ പരിടല ബ്രാഞ്ചിലെ കാഷ്യറായ ശ്രീനിവാസ റാവുവിനെയാണ് പൊലീസ് വിജയവാഡയില്‍ നിന്ന് പിടികൂടിയത്.

പണവും സ്വര്‍ണവും അടങ്ങുന്ന ലോക്കര്‍ മാനേജരുടെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് ഇയാള്‍ കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു.

ബാങ്ക് മാനേജറുടെ വിശ്വസ്തനായിരുന്നു ശ്രീനിവാസ്. ബാങ്ക് ലോക്കറില്‍ ചട്ടവിരുദ്ധമായി താക്കോല്‍ സൂക്ഷിക്കാന്‍ മാനേജര്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു. ഈ താക്കോല്‍ ഉപയോഗിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്.

ബാങ്ക് ലോക്കറിലെ സ്വര്‍ണം മോഷ്ടിച്ച് ഇയാള്‍ വ്യാജപേരില്‍ സ്വര്‍ണം പണയം വെച്ചിരുന്നതായും ഉപഭോക്താക്കള്‍ നിക്ഷേപിക്കാന്‍ നല്‍കുന്ന പണം മോഷ്ടിച്ചിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് പൊലീസ് അറിയിച്ചു.

പണവും സ്വര്‍ണവും ഇയാളില്‍നിന്ന് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. പുതിയ മാനേജര്‍ ജോലിയില്‍ പ്രവേശിച്ച ശേഷം നടത്തിയ പരിശോധനയാണ് റാവുവിനെ കുടുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply