കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

കൊല്ലത്ത് സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ച് നാല് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

പത്തനാപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്കും ബസ് ജീവനക്കാര്‍ക്കും പരുക്കേറ്റു. പത്തനാപുരം കുന്നിക്കോട് വിളക്കുടിയില്‍ ഇന്ന് രാവിലെ ഒന്‍പതുമണിയോടെയായിരുന്നു അപകടം. സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ട് ക്ഷേത്രത്തിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു.

പുനലൂര്‍ താലൂക്ക് സമാജം സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഓടിക്കൂടിയ നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് വിദ്യാര്‍ഥികളെയും ജീവനക്കാരെയും ബസ്സില്‍നിന്ന് പുറത്തെടുത്തത്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment