മുളക്കമ്പിനെ ഗിയര്‍ ലിവറാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
മുളക്കമ്പിനെ ഗിയര്‍ ലിവറാക്കിയ സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
മുളക്കമ്പ് ഗിയര്‍ ലിവറാക്കി ഉപയോഗിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ ഈ ബസ് ഒരു ബിഎംഡബ്ല്യു കാറില്‍ ഇടിച്ചിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ പോയ ബസിനെ കാറിന്റെ ഉടമ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു.
ബസ് ഡ്രൈവറെ ചോദ്യം ചെയ്യുന്നതിനിടയിലാണ് ബസില്‍ ഗിയര്‍ ലിവറിന് പകരം മുളക്കമ്പ് ഉപയോഗിക്കുന്നത് കാറിന്റെ ഉടമയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഇയാള്‍ വിവരം പോലീസില്‍ അറിയിച്ചു.
സംഭവ സ്ഥലത്തെത്തിയ പൊലീസ് സ്‌കൂള്‍ ബസ് പിടിച്ചെടുക്കുകയും ഡ്രൈവര്‍ രാജ് കുമാറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗിയര്‍ മാറ്റാത്തത് സമയം കിട്ടാത്തതിനാലാണെന്ന് രാജ് കുമാര്‍ പൊലീസിനോട് പറഞ്ഞു.
രാജ് കുമാര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇങ്ങനെതന്നെയാണ് ഈ ബസ് ഓടിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് സ്‌കൂള്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. ഐപിസി 279, 336 എന്നിവ അനുസരിച്ചാണ് രാജ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Leave a Reply