സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി വെട്ടിക്കൊന്നു

സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി വെട്ടിക്കൊന്നു

സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ ഭര്‍ത്താവ് സ്‌കൂളില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മഹരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലെ ഇരിട്ടോലയിലെ സില്ല പരിഷത് സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം.

പ്രതിഭാ ഡോങ്ക്രെ എന്ന 51 കാരിയെയാണ് ഭര്‍ത്താവ് ദിലീപ് ഡോങ്ക്രെ വെട്ടിക്കൊന്നത്. ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു പ്രതിഭ. രാവിലെ 11.15 ന് ദിലീപ്ഡോങ്ക്രെ സ്‌കൂളിലെത്തി പ്രതിഭയുടെ കാബിനിലേക്ക് കയറിച്ചെന്ന് വഴക്കുണ്ടാക്കി. തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടയില്‍ മഴു ഉപയോഗിച്ച് പ്രതിഭയെ ദിലീപ് തുടരെ വെട്ടി കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.

ബന്ധുക്കള്‍ പറയുന്നത് മദ്യപാനിയായ ദിലീപ് പ്രതിഭയെ പണത്തിനുവേണ്ടി ഉപദ്രവിക്കുക പതിവായിരുന്നെന്നാണ്. ഇതേത്തുടര്‍ന്ന് ഇരുവരും ജനുവരി മുതല്‍ പിരിഞ്ഞു താമസിച്ചു വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment