ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; പതിമൂന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു; പതിമൂന്ന് വയസ്സുകാരന്‍ ആത്മഹത്യ ചെയ്തു

ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ മനോവിഷമത്തില്‍ പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോണ്‍ഗിറില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ചരണ്‍(13) ആണ് ജീവനൊടുക്കിയത്.

വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ കുട്ടിയെ മരിച്ച നിലയില്‍ വെള്ളിയാഴ്ചെ രാമണ്ണപ്പേട്ട് റെയില്‍വെ ട്രാക്കില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച സ്‌കൂള്‍ കഴിഞ്ഞ് കുട്ടി വീട്ടിലെത്താതെ വന്നതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ക്ലാസ് ലീഡര്‍ സ്ഥാനത്തിന് ഒരു പെണ്‍കുട്ടിയോട് തോല്‍ക്കേണ്ടി വന്നെന്ന് കുട്ടി പരാതി പറഞ്ഞിരുവെന്നും സ്‌കൂളില്‍ ലീഡര്‍ സ്ഥാനത്തിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം കുട്ടി അസ്വസ്ഥനായിരുന്നെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കി.

അതേസമയം, സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ചരണിന്റെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബോണ്‍ഗിര്‍ ഡിസിപി വ്യക്തമാക്കി. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇവനൊക്കെ പിച്ചയെടുക്കാന്‍ പൊക്കൂടെ … പാവം ആ സ്ത്രീകള്‍

ഇവനൊക്കെ പിച്ചയെടുക്കാന്‍ പോക്കൂടെ … പാവം ആ സ്ത്രീകള്

Rashtrabhoomi இடுகையிட்ட தேதி: புதன், 17 ஜூலை, 2019

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment