സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസുകാരി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു

സര്‍ക്കാര്‍ സ്‌കൂളിലെ തൂപ്പുകാരന്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചു. ഡല്‍ഹിയിലെ ഷാദാര ജില്ലയിലാണ് സംഭവം. സ്‌കൂള്‍ സമയം അവസാനിച്ചതിനു ശേഷം പെണ്‍കുട്ടിയെ ഇയാള്‍ തടഞ്ഞു വെയ്ക്കുകയും പിന്നീട് ക്ലാസ് മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. ഇയാള്‍ക്കതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തു.

സംഭവം പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പീഡനശേഷം അസ്വാഭാവികമായി പെരുമാറിയ പെണ്‍കുട്ടി അധ്യാപികയോട് സംഭവം തുറന്നു പറഞ്ഞു.

ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സംഭവം പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന 38കാരനാണ് അറസ്റ്റിലായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply