സ്കൂൾ വളപ്പിൽ അഞ്ചാം ക്ലാസ്സുകാരന് പാമ്പു കടിയേറ്റു

തൃശൂര്‍: ചാലക്കുടിയിലെ കാര്‍മല്‍ സ്‌കൂള്‍ വളപ്പില്‍ നിന്ന് വിദ്യാര്‍ത്ഥിക്ക് പാമ്പു കടിയേറ്റു. സി.എം.ഐ കാര്‍മല്‍ സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിക്കാണ് പാമ്പു കടിയേറ്റത്. കുട്ടിയെ ആങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടി ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ കണ്ണനായ്ക്കല്‍ ജെറോള്‍ഡിനാണ് (9) പാമ്ബ് കടിയേറ്റത്. വിഷബാധയുണ്ടോയെന്ന് അറിയാന്‍ രക്ത പരിശോധന നടത്തുകയാണ്. വൈകിട്ടു മൂന്നേകാലിനാണ് സംഭവം. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
തൃശൂര്‍ ജില്ലയിലെ തന്നെ ഒളരി സ്‌കൂളില്‍നിന്നും പാമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറിയില്‍നിന്നാണു പാമ്പിനെ കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷഹ്‌ല ഷിറിന്‍ പാമ്പു കടിയേറ്റു മരിച്ച്‌ ദിവസങ്ങള്‍ക്കകമാണ് ചാലക്കുടിയിലും സ്‌കൂളില്‍ വച്ച്‌ വിദ്യാര്‍ഥിക്കു പാമ്പു കടിയേല്‍ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*