വിക്കറ്റില്‍ സെഞ്ചുറി തികച്ച് ബുംറ; റെക്കോര്‍ഡ് നേട്ടത്തില്‍ രണ്ടാമന്‍

വിക്കറ്റില്‍ സെഞ്ചുറി തികച്ച് ബുംറ; റെക്കോര്‍ഡ് നേട്ടത്തില്‍ രണ്ടാമന്‍

ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ബൗളിങ് താരം ജസ്പ്രീത് ബുംറ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

ഏറ്റവും വേഗത്തില്‍ ഏകദിന ക്രിക്കറ്റില്‍ 100 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ബുംറയ്ക്ക് ലിച്ചിരിക്കുന്നത്. ലങ്കയ്ക്കെതിരെ സമ്പൂര്‍ണ ആധിപത്യമായിരുന്നു ബുംറയ്ക്കുണ്ടായിരുന്നത്.

ആദ്യത്തെ രണ്ട് ഓവറുകളില്‍ റണ്‍സൊന്നും ലങ്കയ്ക്ക് ലഭിച്ചില്ല. രണ്ടും മെയ്ഡനായിരുന്നു. ഐ.സി.സി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ബുംറ ലോകകപ്പില്‍ മികച്ച ഫോമാണ് കാഴ്ച വെക്കുന്നത്. 57 മത്സരത്തില്‍ നിന്നാണ് ബുംറ 100 വിക്കറ്റ് തികച്ചത്. 56 മത്സത്തില്‍ നിന്നും 100 വിക്കറ്റ് തികച്ച മുഹമ്മദ് ഷമിയാണ് ഈ പട്ടികയില്‍ ഒന്നാമന്‍.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply