വൃഷ്ടി പ്രദേശത്ത് കനത്ത മഴ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടി പ്രദേശത്ത് കനത്ത മഴ: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു; ജാഗ്രതാ നിര്‍ദ്ദേശം

വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നു. രാവിലെ 11.30 ഓടെയാണ് രണ്ടാമത്തെ ഷട്ടര്‍ തുറന്നത്. സെക്കന്‍ഡില്‍ 17,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പത്ത് സെമീ ഉയരത്തിലാണ് ഷട്ടര്‍ തുറന്നത്. രണ്ട് ഷട്ടറുകള്‍ തുറന്നതോടെ ഡാമില്‍ നിന്നുള്ള വെള്ളം കൊണ്ടു പോകുന്ന കരമാന്‍ തോടിലെ ജലനിരപ്പ് 10 സെ.മീ മുതല്‍ 15 സെമീ വരെ വര്‍ധിക്കുമെന്നും അതിനാല്‍ പരിസരവാസികള്‍ പുഴയില്‍ ഇറങ്ങാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment