നരേന്ദ്ര മോദിയുടെ വേദിക്കരികില്‍ തോക്കില്‍ നിന്നും വെടിപൊട്ടി

നരേന്ദ്ര മോദിയുടെ വേദിക്കരികില്‍ തോക്കില്‍ നിന്നും വെടിപൊട്ടി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കാനിരുന്ന വേദിയ്ക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ തോക്കില്‍ നിന്നാണ് വെടിപൊട്ടിയത്. വേദിയ്ക്ക് സമീപം തോക്കില്‍ തിര നിറയ്ക്കുന്നതിനിടെയാണ് സംഭവം. പ്രധാന വേദിയ്ക്ക് സമീപമാണ് സംഭവം നടന്ന ഉടനെ പോലീസ് ഉദ്യോഗസ്ഥനെ സംഭവ സ്ഥലത്തുനിന്നും മാറ്റി.

പ്രധാനമന്ത്രി പങ്കെടുക്കുന്നതിന് തൊട്ടു മുന്‍പാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ വേദിയിലാണ് സംഭവം. തെക്കന്‍ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്ത്‌ നിന്നും അബദ്ധ വശാല്‍ സംഭവിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കൊല്ലം എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍റെ ഭാഗത്ത്‌ നിന്നുമാണ് വീഴ്ച ഉണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment