രാത്രിയില്‍ വനിതാ വാര്‍ഡില്‍ അതിക്രമിച്ച് കയറി കിടക്കാന്‍ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റി ക്രൂര മര്‍ദനം; രണ്ടു പേര്‍ പിടിയില്‍
രാത്രിയില്‍ വനിതാ വാര്‍ഡില്‍ അതിക്രമിച്ച് കയറി കിടക്കാന്‍ ശ്രമിച്ചത് തടഞ്ഞ സെക്യൂരിറ്റിക്ക് ക്രൂര മര്‍ദനം; രണ്ടു പേര്‍ പിടിയില്‍
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മര്‍ദനം. വനിതാ വാര്‍ഡില്‍ രാത്രി അതിക്രമിച്ച് കയറുകയും ഒഴിഞ്ഞു കിടന്ന കട്ടിലില്‍ കയറി കിടന്നത് ചോദ്യം ചെയ്തതിനാണ് സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റത്.
ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മോഹനനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ വനിതാ വാര്‍ഡായ 18ലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മോഹനനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ചമ്പക്കുളം സ്വദേശിയായ ഒരു യുവാവാണ് വനിതകളുടെ വാര്‍ഡില്‍ അതിക്രമിച്ച് കടന്നത്. വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ ഇയാളോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് മറ്റ് സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു.
വിവരമറിഞ്ഞെത്തിയ മോഹനനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. തര്‍ക്കത്തിനിടെ രണ്ടു യുവാക്കള്‍ കൂടിയെത്തി. ഇതോടെ സംഘര്‍ഷം മൂക്കുകയും ഇതിലൊരാള്‍ ഇടിക്കട്ട പോലുള്ള സാധനം കൊണ്ട് മോഹനന്‍റെ മുഖത്തും തലക്കും ഇടിച്ചു മാരകമായി പരിക്കേല്‍പ്പിക്കുകയായിരുന്നു.
മോഹനന്‍റെ നിലവിളി കേട്ട് മറ്റു സെക്യൂരിറ്റി ജീവനക്കാരും എയിഡ് പോസ്റ്റ് പോലീസും എത്തി അക്രമികളെ പിടികൂടുകയായിരുന്നു. ഒരാള്‍ ഓടി രക്ഷപെട്ടു. പിടികൂടിയ രണ്ടു പേരെ അമ്പലപ്പുഴ പോലീസിന് കൈമാറി.
Leave a Reply