വേനൽകാലത്ത് കുഞ്ഞുങ്ങൾക്ക് ഉടുപ്പ് തിരഞ്ഞെടുക്കുമ്പോൾ
വേനൽകാലത്ത് കുഞ്ഞുങ്ങൾക്ക് ഉടുപ്പ് തിരഞ്ഞെടുക്കുമ്പോൾ
കൺമണിക്കായി വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോഴും വേനൽ കാലത്ത് ഏറെ ശ്രദ്ധിക്കാനുണ്ട്. കുഞ്ഞുങ്ങൾക്കോ നി്ങ്ങൾക്കോ ഇഷ്ട്ടപ്പെട്ട വസ്ത്രം തിരഞ്ഞെടുക്കുക എന്നതിലുപരി എത്രമാത്രം ചേരുന്ന വസ്ത്രമാണ് എന്ന് നോക്കി വേണം വസ്ത്രം തിരഞ്ഞെടുക്കാൻ.
പരസ്യത്തിൽ കാണുന്നതും , വർണ്ണാഭമായ വസ്ത്രങ്ങളും തേടി പോകുന്നതിനെക്കാൾ നല്ലത് വേനൽ കാലങ്ങളിൽ കോട്ടണും അയവുള്ളതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതാണ്.
വസ്ത്രത്തിൽ മുതിർന്നവരെക്കാൾ ശ്രദ്ധ നൽകേണ്ടത് കുഞ്ഞുങ്ങളുടെ കാര്യത്തിലാണ് . കോട്ടൺ വസ്ത്രങ്ങൾ ഇടീക്കുന്നത് വഴി വിയർപ്പ് വലിച്ചെടുക്കുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കോട്ടൺ വസ്ത്രങ്ങൾ.
അധികം ഇറുക്കമില്ലാത്ത വസ്ത്രങ്ങൾ വേണം കുഞ്ഞുവാവക്കായി തിരഞ്ഞെടുക്കുവാൻ. കൂടാതെ കറുത്ത നിറങ്ങൾ ചൂടിനെ ആഗീരണം ചെയ്യുന്നതിനാൽ ഇളം കളറുള്ള വസ്ത്രങ്ങൾ വേണം കുഞ്ഞുങ്ങൾക്കായി നൽകാൻ.
Leave a Reply
You must be logged in to post a comment.