യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്ത യുവതിക്ക് ദാരുണാന്ത്യം
യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്ത യുവതിക്ക് ദാരുണാന്ത്യം
യൂടൂബിന്റെ സഹായത്തോടെ പ്രസവമെടുക്കാൻ ശ്രമിച്ച അധ്യാപിക രക്തസ്രാവം മൂലം മരിച്ചു.തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശിയായ കൃതിക(28)യാണ് മരിച്ചത്.ഗർഭം ധരിച്ചപ്പോൾ മുതൽ സ്വയം ചികിത്സയിലായിരുന്നു ഇവർ.
പ്രസവ സമയത്തും ആശുപത്രിയെ സമീപിക്കാതെ യൂട്യൂബിന്റെ സഹായം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു ഇവർ.ഇതിനു സഹായകമാകുന്ന വീഡിയോകളും സ്ഥിരമായി കണ്ടിരുന്നു.ഗർഭിണിയായ യുവതികൾ ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന ചട്ടവും ഇവർ പാലിച്ചില്ല.
പ്രസവ വേദന അനുഭവപ്പെട്ട പിന്നാലെ യുട്യൂബില്‍ നിന്ന് വീഡിയോയുടെ സഹായത്തോടെ പ്രസവം എടുക്കാന്‍ കൃതികയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തിരുമാനിച്ചു.എന്നാല്‍ പ്രസവ സമയത്തുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് രക്തസ്രാവമുണ്ടാവുകയും കൃതിക മരണപ്പെടുകയുമായിരുന്നു.ഇവരുടെ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.
Leave a Reply
You must be logged in to post a comment.