സെല്‍ഫി എടുക്കുന്നതിന് മൃഗശാലയുടെ കൂടിന് മുകളില്‍ കയറിയ യുവതിയെ കരിമ്പുലി പിടിച്ചു

സെല്‍ഫി എടുക്കുന്നതിന് മൃഗശാലയുടെ കൂടിന് മുകളില്‍ കയറിയ യുവതിയെ കരിമ്പുലി പിടിച്ചു

മൃഗശാലയുടെ കൂടിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവതിയെ കരിമ്പുലി പിടിച്ചു. അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം.

30 കാരിയായ യുവതി മൃഗശാലയിലെ കൂടിന്റെ കൈവരിയില്‍ കയറിനിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോളഴാണ് കരിമ്പുലി ആക്രമിച്ചത്.

യുവതിയുടെ കൈകളില്‍ കരിമ്പുലി നഖം കൊണ്ട് പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സംഭവം ആരും പ്രതീഷിക്കാതെയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

കരിമ്പുലി ആക്രമിച്ചതോടെ യുവതി നിലവിളിക്കുകയും അതു കേട്ടെത്തിയ ഒരാള്‍ കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിടുകയുമായിരുന്നു. യുവതിയെ ഉടന്‍ തന്നെ മൃശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു.

എന്നാല്‍ ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്. ദയവായി കാഴ്ച്ചക്കാര്‍ കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസിലാക്കണമെന്നും അവര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment