ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ്‌ മരിച്ച നിലയില്‍

സംസ്ഥാനത്തെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലാണ് സംഭവം. ഹരിയാന ഫരീദാബാദിലെ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറി(58)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇദ്ദേഹം തന്‍റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയോഴിച്ചതായാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ആണെന്നാണ്‌ പോലീസ് കരുതുന്നത്. എന്നാല്‍ ഇതിന്‍റെ കാരണം എന്താണെന്ന് വ്യക്തമല്ല.

അതേസമയം വിക്രം കപൂര്‍ കുറച്ചു ദിവസമായി അസ്വസ്ഥനായിരുന്നു എന്നാണു സഹപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ വര്‍ഷമാണ്‌ ഇദ്ദേഹത്തിന് ഐ പി എസ് ലഭിച്ചത്. അടുത്ത വര്ഷം വിരമിക്കാനിരിക്കുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment