12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചുകൊന്നു; സംഭവം പുറത്തറിയാതിരിക്കാന്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം മറവുചെയ്ത് സ്‌കൂള്‍ അധികൃതര്‍

12 വയസുകാരനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചുകൊന്നു; സംഭവം പുറത്തറിയാതിരിക്കാന്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം മറവുചെയ്ത് സ്‌കൂള്‍ അധികൃതര്‍

ഡെറാഡൂണില്‍ മിഷനറി ബോര്‍ഡിങ്ങ് സ്‌കൂളിലെ സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ 12 വയസ്സുകാരന്‍ മരിച്ചു. വിദ്യാര്‍ഥി മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ ക്യാമ്പസിനുള്ളില്‍ തന്നെ മൃതദേഹം മറവുചെയ്തു.

സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംപുകള്‍ കൊണ്ടുമുള്ള അടിയേറ്റ് ഹാപുര്‍ സ്വദേശിയായ വാസു യാദവാണ് കൊല്ലപ്പെട്ടത്. വാര്‍ഡന്‍ കാണുന്നത് വരെ മണിക്കൂറുകള്‍ ക്ലാസ് റൂമില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ വാസു യാദവിനെ മര്‍ദിക്കുകയായിരുന്നു.

സ്‌കൂളില്‍ നിന്ന് കുട്ടികളെ പുറത്തുകൊണ്ടുപോയപ്പോള്‍ വാസു യാദവ് മറ്റൊരു കുട്ടിയുടെ ബാഗില്‍നിന്ന് ബിസ്‌കറ്റ് മോഷ്ടിച്ചിരുന്നുവെന്ന് ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചത്.

അവശനിലയില്‍ രക്തം വാര്‍ന്ന് കിടന്ന കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചതായി അധികൃതര്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മകന്‍ മരിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ച സ്‌കൂള്‍ അധികൃതര്‍ ധൃതിയില്‍ മൃതശരീരം മറവുചെയ്യുകയും ചെയ്തു.

കൊല നടന്നതിന്റെ പിറ്റേദിവസം ശിശുവികസന കമ്മിഷന്റെ സ്‌കൂള്‍ സന്ദര്‍ശനത്തിനിടെയാണ് കുട്ടിയെ കൊന്ന് മറവുചെയ്ത വിവരം പുറത്തുവരുന്നത്. പിന്നീട് കമ്മിഷന്റെ പരാതിയെ തുടര്‍ന്ന് പൊലീസെത്തി അന്വേഷണം നടത്തി.

പോസ്റ്റ്‌മോര്‍ട്ടം പോലും ചെയ്യാതെയായിരുന്നു കുട്ടിയുടെ മൃതദേഹം മറവുചെയ്തിരുന്നത്. കമ്മിഷന്റെ പരാതിയെ തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*