ഗുജറാത്തില്‍ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചു

ഗുജറാത്തില്‍ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴ് പേര്‍ മരിച്ചു

സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഗുജറാത്തില്‍ ഏഴ് പേര്‍ മരിച്ചു. വഡോദരയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഫാര്‍ടിക്യ വില്ലേജിലെ ദര്‍ശന്‍ ഹോട്ടലിലാണ് സംഭവം. ഹോട്ടലിന്റെ മാലിന്യടാങ്കിലിറങ്ങി വൃത്തിയാക്കുന്നതിനിടെ ഇതേതുടര്‍ന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഇവര്‍ ജോലി നോക്കിയിരുന്ന ഹോട്ടലിന്റെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹേഷ് പതാന്‍വാദിയ, അശോക് ഹരിജന്‍, ബ്രിജേഷ് ഹരിജന്‍, മഹേഷ് ഹരിജന്‍ എന്നിവരെയാണ് സെപ്റ്റിംക്ക് ടാങ്ക് വൃത്തിയാക്കാന്‍ വിളിച്ചത്. മരിച്ച വിജയ് ചൗധരി, സഹദേവ് വാസവ, അജയ് വാസവ എന്നിവര്‍ ഹോട്ടലിലെ തൊഴിലാളികളാണ്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയതാണ് അപകടത്തിന് കാരണം.

ടാങ്കിലേക്ക് ആദ്യം ഇറങ്ങിയത് മഹേഷ് പതാന്‍വാദിയയാണ്. ഇദ്ദേഹം പ്രതികരിക്കാത്തതിനെ തുടര്‍ന്ന് മഹേഷ് ഹരിജന്‍, ബൃജേഷ് ഹരിജന്‍, അശോക് ഹരിജന്‍ എന്നിവര്‍ ടാങ്കിലേക്ക് ഇറങ്ങി. എന്നാല്‍ ടാങ്കിലിറങ്ങിയ ആരും പ്രതികരിച്ചില്ല. തുടര്‍ന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയത്.

ടാങ്കിലെ വലിയ അളവിലുള്ള വാതകം ശ്വസിച്ചാണ് ഏഴ് പേരും മരിച്ചതെന്നാണ് സംശയിക്കപ്പെടുന്നത്. പിന്നീട് മുന്‍സിപാലിറ്റിയില്‍നിന്ന് പ്രത്യേക യന്ത്രം ഉപയോഗിച്ച് എല്ലാവരെയും വലിച്ചെടുക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment