അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ല; സീരിയല്‍ നടന്‍ ജീവനൊടുക്കി

അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ല; സീരിയല്‍ നടന്‍ ജീവനൊടുക്കി

മുംബൈ: അഭിനയിച്ചതിന് പ്രതിഫലം കിട്ടാത്തതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സീരിയല്‍ താരം ആത്മഹത്യ ചെയ്തു.

ആദത് സേ മജ്ബൂര്‍ എന്ന ടെലവിഷന്‍ ഷോയിലൂടെ ശ്രദ്ധേയനായ മന്‍മീത് ഗ്രെവാളാണ് ആത്മഹത്യ ചെയ്തത്. നവി മുംബൈയിലെ വീട്ടില്‍ ശനിയാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. മന്‍മീതിന്റെ വിവാഹം കഴിഞ്ഞിട്ട് ഏതാനും മാസങ്ങള്‍ മാത്രമെ ആയിട്ടുള്ളു.

സാമ്പത്തിക പ്രശ്നങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്ന മന്‍മീത് കടുത്ത വിഷാദം അനുഭവിച്ചിരുന്നുവെന്ന് ഭാര്യ രവീന്ദ്ര കൗര്‍ പറയുന്നു. അഭിനയിച്ചതിന് പ്രതിഫലം ലഭിക്കാത്തതിനാല്‍ ബാങ്കില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുന്നത് മുടങ്ങിയിരുന്നു.

വിദേശത്ത് പോകാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അതും ഉപേക്ഷിക്കേണ്ടി വന്നുവെന്നും രവീന്ദ്ര കൗര്‍ പറഞ്ഞു. ഭക്ഷണ കഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയ മന്‍മീതിനെ മരിച്ച നിലയിലാണ് ഭാര്യ പിന്നീട് കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*