കൊച്ചിയില്‍ സിനിമാ – സീരിയല്‍ നടി മയക്കുമരുന്നുമായി അറസ്റ്റില്‍
കൊച്ചിയില്‍ സിനിമാ – സീരിയല്‍ നടി മയക്കുമരുന്നുമായി അറസ്റ്റില്‍
കൊച്ചി: സിനിമാ-സീരിയല്‍ നടി അശ്വതി ബാബു മയക്കുമരുന്നുമായി പിടിയില്‍. ഇവരുടെ തൃക്കാക്കരയിലുള്ള ഫ്ലാറ്റില്‍ നിന്നാണ് നിരോധിത മയക്കുമരുന്നുമായി അറസ്റ്റിലായത്.
ഇവരുടെ ഫ്ലാറ്റില്‍ നിന്നും എം ഡി എം എ എന്ന മാരക മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. ബംഗാളുരുവില്‍ നിന്നാണ് ഈ ലഹരി വസ്തുക്കള്‍ ഇവരുടെ ഫ്ലാറ്റില്‍ എത്തിച്ചത്.
ഇവരുടെ സഹായിയും ഡ്രൈവറുമായ ബിനോയിയും പോലീസ് പിടിയിലായിട്ടുണ്ട്. അശ്വതി തിരുവനന്തപുരം സ്വദേശിനിയാണ്. എന്നാല്‍ കേസ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ തൃക്കാക്കര പോലീസ് പുറത്തുവിട്ടിട്ടില്ല.
Leave a Reply