വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

വില്പനാനന്തര സേവനങ്ങള്‍ക്കായി സേവന ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ടാറ്റ മോട്ടോഴ്സ് സര്‍വീസ് കണക്ട് എന്ന ആപ്ലിക്കേഷനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലൈവ് നോട്ടിഫിക്കേഷനുകള്‍, കാലാവസ്ഥ തുടങ്ങിയ വിവരങ്ങള്‍ ആപ്ലിക്കേഷന്റെ ഹോം സ്‌ക്രീനില്‍ ലഭ്യമാകും.

രജിസ്റ്റര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ചേസിസ്, വാറന്റി, എഎംസി, ഇന്‍ഷ്വറന്‍സ് ആനൂകൂല്യങ്ങളുടെ വിവരങ്ങളും ലഭ്യമാകും. വാഹനത്തിന്റെ പ്രധാന രേഖകള്‍ സ്‌കാന്‍ ചെയ്ത് ആപ്ലിക്കേഷനില്‍ സൂക്ഷിക്കാനും കഴിയും. ഇതിന് പുറമെ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങളും വാഹന ലോകത്തെ വാര്‍ത്തകളും ഉള്‍പ്പടെ നിരവധി വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment