ഇവനെ സൂക്ഷിക്കുക ; നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി പിടിയില്‍

ഇവനെ സൂക്ഷിക്കുക ; നിരവധി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത പ്രതി പിടിയില്‍

വിവാഹിതനും, 3 കുട്ടികളുടെ അച്ഛനുമാണെന്നുള്ള വിവരം മറച്ചു വെച്ച് റോണ്‍ എന്ന വ്യജപേരില്‍ ഡിവോഴ്സ് മാട്രിമോണിയലില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് അതുവഴി ഡിവോഴ്സ്മാട്രിമോണിയലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവാഹബന്ധം വേര്‍പ്പെടുത്തിയ യുവതികളുമായി, പ്രത്യേകിച്ച് വിദേശത്ത് ജോലിയുള്ള യുവതികളുമായി സൗഹൃദം ലൈംഗികമായി ചൂഷണം ചെയ്ത പ്രതി പിടിയില്‍.

സ്ത്രീകളില്‍ വിശ്വാസം നേടിയെടുത്ത് അവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കി അവരെ വിദേശത്തു നിന്നും വിളിച്ചു വരുത്തി ലൈംഗീകമായി പീഢിപ്പിക്കുകയും പണത്തിന്‍റെറ അത്യാവശ്യം പറഞ്ഞ് അവരുടെ ബാങ്ക് അക്കൌണ്ടുകളിലുള്ള പണവും, സ്വര്‍ണ്ണാഭരണങ്ങളും കൈവശപ്പെടുത്തുകയും അവരെ ലൈംഗീകമായി ചൂഷണം ചെയ്യുകയും ചെയ്ത ഇടുക്കി ജില്ല, തടിയാമ്പാടു കരയില്‍ വാഴത്തോപ്പു ഭാഗത്ത് തേങ്ങാപുരയ്ക്കല്‍ വീട്ടില്‍ ജോയിയുടെ മകന്‍ 31 വയസ്സുള്ള എര്‍വിന്‍. T. ജോയാണ് നെടുമ്പാശ്ശേരി പോലീസിന്‍റെ പിടിയിലായത്.



വിദേശത്തു ജോലിയുള്ള ഇടുക്കി സ്വദേശിനിയും , നിലമ്പൂര്‍ സ്വദേശിനിയുമായ രണ്ടു യുവതികളെ 2019 കാലയളവില്‍, വിവാഹ വാഗ്ദാനം നല്‍കി വിദേശത്തു നിന്നും വിളിച്ചു വരുത്തി നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടു പരിസരത്തുള്ള ലോഡ്ജുകളില്‍ കൂട്ടികൊണ്ടു പോയി ലൈംഗീകമായി പീഢിപ്പിക്കുകയും പണവും സ്വര്‍ണ്ണാഭരണവും കൈവശപ്പെടുത്തിയ കേസിലാണ് ഇയാളെ പിടികൂടിയത്.

യുവതികളുടെ പരാതിയെ തുടര്‍ന്ന് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടു പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസ്സുകളിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആലുവ സബ്ബ് ജയിലില്‍ റിമാണ്ട് ചെയ്തു.ഇയാള്‍ക്കെതിരെ ഞാറയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ സമാന സ്വഭാവത്തിനുള്ള കേസ്സ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*