സെക്സ് ഒഴിവാക്കരുത്; കാരണം ഇതാണ്

സെക്സ് ഒഴിവാക്കരുത്; കാരണം ഇതാണ്

ലൈം​ഗികബന്ധത്തിന് ഒട്ടേറെ ​ഗുണങ്ങളുണ്ട്, ആരോഗ്യകരമായ ബന്ധം നിലനിര്‍ത്താനും മാത്രമല്ല സെക്സ് സഹായിക്കുക. അതിന് ആരോഗ്യപരമായും ഒട്ടേറെ ഗുണങ്ങളുമുണ്ട്. മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്.

രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും. ലൈംഗീകബന്ധം ആരോഗ്യകരമായ ഒട്ടേറെ ഗുണങ്ങള്‍ നല്‍കും.മാനസിക പിരിമുറുക്കവും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ മികച്ച ലൈംഗികബന്ധം സഹായിക്കും.

ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ലൈംഗിക ബന്ധത്തിലേര്‍ പ്പെടുന്നവരുടെ പ്രതിരോധശേഷി വര്‍ധിക്കും. ഇമ്യൂണോ ഗ്ലോബുലിന്‍ എ, അല്ലെങ്കില്‍ ഐജിഎ എന്ന ആന്റിബോഡിയുടെ അളവ് ശരീരത്തില്‍ കൂടുന്നതിലൂടെയാണ് പ്രതിരോധശേഷി വര്‍ധിക്കുന്നത്. രോഗങ്ങളില്‍നിന്നും അണുബാധകളില്‍ നിന്നുമൊക്കെ ഇത് സംരക്ഷണമേകും.

സെക്സ് മികച്ച വ്യായാമവുമാണ്. ശാരീരികവും മാനസികവുമായ ഗുണങ്ങള്‍ നല്‍കുന്ന വ്യായാമം. അത് ശരീരത്തിലെ അമിത കലോറി ഊര്‍ജം എരിച്ച് കളയാന്‍ സഹായിക്കും. 30 മിനുട്ട് നേരത്തെ ലൈംഗികബന്ധത്തിലൂടെ 85 കലോറിയിലേറെ ഊര്‍ജ്ജം എരിച്ച് കളയാനാവും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. ആഴ്ചയില്‍ രണ്ടോ അതിലധികമോ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാരില്‍ ഹൃദയാഘാത സാധ്യത അമ്പത് ശതമാനത്തോളം കുറയുമെന്ന് പഠനങ്ങള്‍ പറയുന്നു.

ആത്മാഭിമാനമുയര്‍ത്തും. മികച്ച ലൈംഗിക ജീവിതം നയിക്കുന്നവരില്‍ ആത്മാഭിനം വര്‍ധിക്കുന്നതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.ലൈംഗിക ബന്ധവും കെഗല്‍ വ്യായാമങ്ങളും സ്ത്രീകളുടെ പെല്‍വിക്ഭാഗത്തെ പേശികള്‍ ബലപ്പെടുത്തും.

ഇവരില്‍ ഭാവിയിലെ യൂറിനറി ഇന്‍കോണ്ടിനെന്‍സ് സാധ്യത കുറയും. ലൈംഗികബന്ധത്തിലൂടെ ശരീരത്തില്‍ വര്‍ധിക്കുന്ന ഓക്സിടോസിന്‍ മികച്ച ഉറക്കം നല്‍കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, മികച്ച ശരീരഭാരം നിലനിര്‍ത്തുക തുടങ്ങിയവയില്‍ ഉറക്കം വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് ഓര്‍ക്കുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*