ഗൊണേറിയയെ എങ്ങനെ തിരിച്ചറിയാം?

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണ് ഗൊണേറിയ. നെയ്ഷർ ഗോണേറിയ എന്ന ബാക്ടീരിയ മൂലമാണ് ഗൊണേറിയ ഉണ്ടാകുന്നത്. സ്ത്രീകളുടെയും പുരുഷന്‍റെയും തണുത്ത് നനവുള്ള പ്രജനന ഭാഗത്ത് ഈ ബാക്ടീരിയ വളരുകയും ഇരട്ടിക്കുകയും ചെയ്യുന്നു. വായ്, തൊണ്ട, കണ്ണ്, ഗുഹ്യം എന്നീ ഭാഗങ്ങളിലും ഈ ബാക്ടീരിയ വളരുന്നു.

സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ലൈംഗികബന്ധം നടത്തുന്ന ഏതൊരു ആളിനും ഗൊണേറിയ പിടിപെടാം. കൂടുതല്‍പുരുഷന്‍‌മാരിലും ഗൊണേറിയ പിടിപെട്ടാല്‍ ലക്ഷണം ഒന്നും കാണിക്കാറില്ല.

ചിലരില്‍ അണുബാധയ്ക്ക് 2 മുതല്‍ 5 ദിവസത്തിനു ശേഷം ലക്ഷണം പ്രകടമാവുകയും പൂർ ണ്ണമായ രോഗലക്ഷണം 30 ദിവസത്തിനുള്ളിലാണ് പ്രകടമാകുന്നത്. മൂത്രമൊഴിക്കുമ്പോള്‍ നീറ്റലും പുകച്ചിലും, വെള്ള, മഞ്ഞ അല്ലെങ്കില്‍ പച്ച നിറത്തിലുള്ള സ്രവം ലിംഗത്തില്‍നിന്നുണ്ടാവുക തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഭൂരിഭാ​ഗം പുരുഷന്‍മാരില്‍ വേദനയും നീരോടുകൂടിയ കുമിളകള്‍ പ്രത്യക്ഷപ്പെടാം. സ്ത്രീകളില്‍ രോഗലക്ഷണം കഠിനമല്ല. സ്ത്രീകളില്‍ പ്രാരംഭലക്ഷണം എന്ന് പറയുന്നത് മൂത്രമൊഴിക്കുമ്പോള്‍ വേദനയും നീറ്റലും അനുഭവപ്പെടുക, അമിതമായ യോനിസ്രവം. മാസമുറ അല്ലാത്ത സമയങ്ങളില്‍ രക്തപോക്ക്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply