ആസ്വദിക്കാനായാൽ രതിയും ഒരു കലയാണ്

അത്രമേൽ ആസ്വദിച്ച് പങ്കാളികൾ ചെയ്യുന്ന രതിയെ വികലമായ കാഴ്ച്ചപ്പാടോടെ കാണേണ്ട കാര്യമില്ല, രതി ഒരു കലയാണ് എന്ന് പറയുന്നവരുണ്ട്. രതിയില്‍സ്‌നേഹത്തിനു സ്ഥാനമില്ല എന്ന് പല പുതു തലമുറക്കാരും പറയുന്നു.

ഒരു തൊടല്‍ കലയാണോ, സ്പര്‍ശ കല മാത്രമാണോ രതി? നന്നായി വികാരം ഉണര്‍ത്തും വിധം പരസ്പരം തൊടലാണോ രതി? അപ്പോള്‍ അപരിചിതരുമായുള്ള ഒറ്റത്തവണ ബന്ധങ്ങള്‍ ഒരു കലാ പ്രകടനം ആണോ?

പല ജീവിതങ്ങളിലും ഇന്ന് രതി വെറുമൊരു തട്ടിക്കൂട്ട് പരിപാടിയാണ്, സെക്സിനോ കുട്ടികളുടെ പിറവിക്കോ സ്‌നേഹം വേണ്ട എന്നത് നിരന്തരം നാം കാണുന്നു. സ്‌നേഹമില്ലാതെ രതി സാധ്യമാണ് എന്നതിന് വികലമായ അല്ലെങ്കില്‍ ഒരു ശീലം മാത്രമായിപ്പോയ ദാമ്പത്യജീവിതങ്ങള്‍ ഉദാഹരണമാണ്. അധികാര പ്രയോഗമല്ലാത്ത ഒരു രതി യാണ് മനോഹരം .സ്പര്‍ശത്തിന്റെ ഒരു സുഖലോകമാണ് രതിയെന്നത്.

ദാമ്പത്യബന്ധങ്ങളിലായാലും രതിയെന്നത് വെറും കടമക്ക് മാത്രമാകാതെ, ആസ്വദിച്ച് ചെയ്യുക എന്നതാണ് പ്രധാനം. വഴക്കും മുൻകോപങ്ങളും മാറ്റിവച്ച് പങ്കാളികൾക്ക് മനസ് തുറന്ന് സംസാരിക്കാൻ പറ്റിയ ഇടം കൂടിയാകണം കിടക്കറയെന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*